---
title: "#riteish  |  നമുക്ക് ഈ ബന്ധം അവസാനിപ്പിക്കാമെന്ന് ജെനീലിയയോട് ; പിന്നീട് നടന്നത് ഇങ്ങനെ; തുറന്ന് പറഞ്ഞ് റിതേഷ്"
english_title: "#Genelia #end #relationship #What #happenedlater #riteish  #saidopenly"
publisher: "moviemax.in"
canonical_url: "https://moviemax.in/news/133840/genelia-end-relationship-what-happenedlater-riteish -saidopenly"
published_at: "2023-07-26T13:55:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c0d9a3596a7_rithesh_1.jpg"
keywords: []
---

# #riteish  |  നമുക്ക് ഈ ബന്ധം അവസാനിപ്പിക്കാമെന്ന് ജെനീലിയയോട് ; പിന്നീട് നടന്നത് ഇങ്ങനെ; തുറന്ന് പറഞ്ഞ് റിതേഷ്

> **Lead Summary:** **[ **ബോളിവുഡ് ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് ജെനീലിയ ഡിസൂസയും റിതേഷ് ദേശ്മുഖും. ക്യൂട്ട് കപ്പിൾസായി ആരാധകർ വിശേഷിപ്പിക്കാറുള്ള ഇരുവരും പരസ്‌പരം കളിയാക്കുന്നതിലൊന്നും ഒരു മയയവും കാണിക്കാറില്ല. ജെനീലിയയും റിതേഷും ഒരുമിച്ചെത്തുന്ന ടെലിവിഷൻ പരിപാടികളും ചിരിയിടമായി മാറാറുണ്ട്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് ഇരുവരും. ജെനീലിയയും റിതേഷും പങ്കുവയ്ക്കുന്ന കോമഡി റീലുകളൊക്കെ വൈറലായി മാറാറുണ്ട്.

## Article Content

**[ **ബോളിവുഡ് ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് ജെനീലിയ ഡിസൂസയും റിതേഷ് ദേശ്മുഖും. ക്യൂട്ട് കപ്പിൾസായി ആരാധകർ വിശേഷിപ്പിക്കാറുള്ള ഇരുവരും പരസ്‌പരം കളിയാക്കുന്നതിലൊന്നും ഒരു മയയവും കാണിക്കാറില്ല. ജെനീലിയയും റിതേഷും ഒരുമിച്ചെത്തുന്ന ടെലിവിഷൻ പരിപാടികളും ചിരിയിടമായി മാറാറുണ്ട്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് ഇരുവരും. ജെനീലിയയും റിതേഷും പങ്കുവയ്ക്കുന്ന കോമഡി റീലുകളൊക്കെ വൈറലായി മാറാറുണ്ട്.

വിവാഹ ശേഷം അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത ജെനീലിയ ഈയ്യടുത്താണ് തിരികെ വന്നത്. സിനിമകളിൽ സജീവമായതോടെ ടെലിവിഷൻ പരിപാടികളിലൊക്കെ റിതേഷിനൊപ്പം ജെനീലിയയും എത്താൻ തുടങ്ങി. ദി കപിൽ ശർമ്മ ഷോയിൽ ഇരുവരും തങ്ങളുടെ പ്രണയകാലത്തെ രസകരമായ ചില സംഭവങ്ങൾ പങ്കുവയ്ക്കുകയുണ്ടായി. തമാശയായി ചെയ്ത സംഭവം കൈവിട്ടു പോയെന്ന് റിതേഷ് പറഞ്ഞു . ഡേറ്റിങ്ങിലിരിക്കെ ഒരു ദിവസം നമുക്ക് ഈ ബന്ധം അവസാനിപ്പിക്കാമെന്ന് മെസേജ് അയച്ചു.

തമാശയായി ചെയ്തതാണ് പക്ഷേ ജെനീലിയക്ക് ആ തമാശ മനസിലായില്ല. ജെനീലിയ അതിനെ വളരെ ഗൗരവമായി എടുത്തു. ഇനി ഒരിക്കലും ഇത്തരമൊരു തമാശ കാണിക്കാൻ തോന്നാത്ത വിധത്തിലായിരുന്നു ജെനീലിയയുടെ പ്രതികരണമെന്ന് റിതേഷ് പറയുന്നു. തുജെ മേരി കസം എന്ന സിനിമയുടെ സെറ്റിൽ വച്ച് ആദ്യമായി കണ്ടുമുട്ടിയതും ഇരുവരും ഓർമിച്ചു. അങ്ങനെ ആദ്യ സിനിമയുടെ ഷൂട്ടിംഗ് സമയത്ത് തന്നെ ഇരുവരും പ്രണയത്തിലാവുകയായിരുന്നു. ഏകദേശം പത്ത് വർഷക്കാലം റിതേഷും ജെനീലിയയും പ്രണയിച്ചു നടന്നു.

എന്നാൽ ചുറ്റുമുള്ള ആർക്കും തന്നെ ഒരു സംശയം പോലും ഉണ്ടായിരുന്നില്ലെന്ന് ഇവർ പറഞ്ഞു . കഴിഞ്ഞ പത്ത് വർഷത്തോളമായി സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് താരങ്ങൾ. റിയാൻ, റഹിൽ എന്നിങ്ങനെ രണ്ടു മക്കളാണ് ഇവർക്കുള്ളത്. കുട്ടികൾ വളർന്ന ശേഷമാണ് ജെനീലിയ വീണ്ടും സിനിമകളിൽ സജീവമായി തുടങ്ങിയത്. 2020 ൽ പുറത്തിറങ്ങിയ ഇറ്റ്സ് മൈ ലൈഫ് എന്ന സിനിമയിലൂടെയാണ് ജെനീലിയ വീണ്ടും അഭിനയത്തിലേക്ക് തിരിച്ചുവരവ് നടത്തിയത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/133840/genelia-end-relationship-what-happenedlater-riteish -saidopenly)